Tag: AIIMS
80 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണം; കിനാലൂരില്‍ എയിംസിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനവ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പോയില്‍, ചാത്തന്‍വീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സര്‍വേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്.
എയിംസ് നമ്മുടെ ജില്ലയിലേക്ക്; കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുമതിയായതോടെ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍; കിനാലൂരിലെ ഭൂമി കൈമാറാന്‍ അനുമതിയായി
കോഴിക്കോട്: കേരളത്തിന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) യാഥാര്‍ത്ഥ്യത്തിലേക്ക്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എയിംസിനായി കിനാലൂരില്‍ കണ്ടെത്തിയ ഭൂമി കൈമാറാന്‍ അനുമതി നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ്