ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല; പൂക്കാട് നടന്ന കമ്പവലി മത്സരത്തില്‍ വിജയികളായി ഗ്രാന്മ പുതിയാപ്പ ടീം


പൂക്കാട്: കമ്പവലി മത്സരം സംഘടിപ്പിച്ച് ചേമഞ്ചേരി മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചാരണര്‍ത്ഥമാണ് കമ്പവലി സംഘടിപ്പിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം മുന്‍ ചേമഞ്ചേരി പഞ്ചായത്ത് അംഗമായിരുന്ന വെളുത്തടത്ത് ബാലന്‍ നായരെ പരിപാടിയില്‍ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. പൂക്കാട് ടൗണില്‍ വച്ച് നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ ഗ്രാന്മ പുതിയാപ്പ വിജയികളായി. Y2K നരിക്കുനി ടീം റണ്ണേഴ്‌സ്അപ്പ് ആയി. വിജയികള്‍ക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്‍ സെക്രട്ടറി സി. ബിജോയ്, ചേമഞ്ചേരി മേഖലാ പ്രസിഡണ്ട് വി.കെ വിപിന്‍ദാസ്, ട്രഷറര്‍ വി.എം ശരത് എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി.