അരിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം; എട്ടോളം കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്
അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ഡി.വൈ.ഫെ്.ഐ യൂത്ത് ബ്രിഗേഡ്. വാഗമൂളി, പാറക്കുളങ്ങര, ഊട്ടേരി ഭാഗങ്ങളിലാണ് വലിയ തോതില്‍ വെള്ളം കയറിയത്. ഇവിടെ നിന്നുമായി എട്ടോളം കുടുംബങ്ങളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
നിലവില്‍ പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ അരിക്കുളം പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും.
കാളിയത്ത് മുക്ക് സ്‌കൂള്‍, ഊട്ടരേി യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാകും ക്യാമ്പ് തുറക്കുക. വാഗമൂളി ഭാഗങ്ങളിലെ വീടുകളിലാണ് കൂടുതലായും വെളളം കയറിയിട്ടുള്ളത്. 7കുട്ടികളും 8 പ്രായമായവരുമ സ്ത്രീകളുമടക്കം 30 തോളം ആളുകളാണ് താല്‍ക്കാലികമായി ബന്ധുവീടുകളിലേയ്ക്ക് മാറ്റിയതെന്ന് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് അംഗം ഫിറോസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വെള്ളം കൂടുതല്‍ ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 7 മണിയോടെ യൂത്ത് ബ്രിഗേഡിന്റെും വാര്‍ഡ് മെമ്പര്‍മ്മാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. സന്ദീപ്, ഫിറോസ്, നിതിന്‍ലാല്‍, അശ്വിന്‍, വാര്‍ഡ് മെമ്പര്‍ നിജീഷ്, അനുശ്രീ, ശ്രീരാജ്, ആദര്‍ശ്, തുടങ്ങിയലര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.