കോഴിക്കോട് കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 94.31 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: കോഴിക്കോട് വെച്ച് കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 94.31 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ ചക്കരക്കല്ല് അയിഷ മന്‍സിലില്‍ പി.എസ്. മുഹമ്മദ് ആദില്‍ (19), ചക്കരക്കല്ല് ബിസ്മില്ല മന്‍സിലില്‍ സി.എം. മുഫീഡിന്‍ ഷിബിലി (20), മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസില്‍ കെ. സല്‍മാന്‍ ഫാരിസ്(26), മഞ്ചേരി തലാപ്പില്‍ ഹൗസില്‍ ടി. അലി റഷിന്‍ (19), മഞ്ചേരി പാറക്കല്‍ ഹൗസില്‍ പി. ഫിറോസ് ഖാന്‍ (23) എന്നിവരെയാണ് പുതിയസ്റ്റാന്റ് പരിസരത്തുവെച്ച് പിടികൂടിയത്.

ഡാന്‍സാഫ് ടീമും കസബ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന ലഹരിമരുന്നിന് വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലവരും. കസബ എസ്.ഐ. ആര്‍. ജസ്‌മോഹന്‍ ദത്ത്, ഡന്‍സാഷ് എസ്.ഐ. മനോജ് എടയേടത്ത്, എ.എസ്.ഐ. കെ. അബ്ദുറഹ്‌മാന്‍, അനീഷ് മുസ്സേന്‍വീട്, കെ. അഖിലേഷ്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, പി.കെ. സരുണ്‍ കുമാര്‍, എം.കെ. ലതീഷ്, പി. അഭിജിത്ത്, ഇ.വി. അതുല്‍, കസബ സ്റ്റേഷനിലെ എസ്.സി.പി.ഒ.മാരായ രാജീവ്കുമാര്‍ പാലത്ത്, എ.കെ. രജീഷ്, സി.പി.ഒ.മാരായ കെ. ദിപിന്‍, മുഹമ്മദ് സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുള്ളത്.