ഇത് കൊയിലാണ്ടിക്കാരുടെ സിനിമ! ആസ്വാദകര്‍ക്ക് വിരുന്നായി തക്കാര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘വൈരി’യുടെ പ്രിവ്യൂ ഷോ


കൊയിലാണ്ടി: കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച വൈരി എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായങ്ങള്‍ സ്വീകരിച്ചു കൊണ്ട് ആകാശ് പ്രകാശ് മ്യൂസിക് ആന്റ് എന്റര്‍ടെയിന്‍മെന്റ് ബാനറിലാണ് വൈരി ഒരുക്കിയത്.

രഞ്ജിത് ലാലിന്റെ ആശയത്തില്‍ പ്രകാശ് നിര്‍മ്മിച്ച 19 മിനുട്ട് ദൈര്‍ഗ്യമുള്ള വൈരി സംവിധാനം ചെയ്തത് പ്രശാന്ത് ചില്ലയാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമാണ് വൈരി. കൊയിലാണ്ടിയിലെ തക്കാര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രീ വ്യു ഷോക്ക് ശേഷം പുഴു എന്ന സിനിമയിലെ വിശേഷ വ്യക്തിത്വങ്ങളായ അപ്പുണ്ണിശശി, ശിവദാസ് പൊയില്‍ക്കാവ് എന്നിവരെ ടീം വൈരി ആദരിച്ചു.

നവാസ് വള്ളിക്കുന്ന്, ഷാജി പട്ടിക്കര, രതിന്‍ രാധാകൃഷ്ണന്‍, സത്യന്ദ്രന്‍ പൊയില്‍ക്കാവ്, നൗഷാദ് ഇബ്രാഹിം, ഡോ.ജാസിക് അലി, നികേഷ് നാരായണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.