ആദരിച്ചും കെെത്താങ്ങേകിയും ഒരു ഒത്തുചേരൽ; മൂടാടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ കുടുംബ സംഗമം


കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ് എൻ. കെ കെ മാരാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചേനോത്ത് ഭാസ്കരൻ, പി.ശശിന്ദ്രൻ, കെ.വി രാഘവൻ മാസ്റ്റർ, സി രാധ, വേണുഗോപാൽ, പി.എൻ ശാന്തമ്മ, എ.ഹരിദാസ്, കെ.എം രാജൻ എന്നിവർ സംസാരിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം നേടിയ ഓട്ടം തുള്ളൽ കലാകാരൻ മുച്ചുകുന്നു പദ്മനാഭനെ ചടങ്ങിൽ ആദരിച്ചു. കെ.പി നാണു മാസ്റ്റർ സാമ്പത്തിക സഹായം കൈത്താങ്ങ് വിതരണം  വിതരണം ചെയ്തു.

Summary: Family meeting of Kerala State Service Pensioners Union at Moodadi