പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആകാശവാണി, ടെലിവിഷൻ പരിപാടികളിൽ തിളങ്ങിയവരെയും ആദരിച്ച് തെറ്റിക്കുന്നിലെ സി.പി.എം


കൊയിലാണ്ടി: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് സി.പി.എം. സി.പി.എം തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.ബി.ബി.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആകാശവാണി കിലുക്കാംപെട്ടി, മഴവിൽ മനോരമയിലെ കിടിലം പരിപാടി ടോപ്പ് വിന്നർ എന്നിവരെയുമാണ് ആദരിച്ചത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽ കുമാർ അധ്യക്ഷനായി. ആർ.കെ.കുമാരൻ, ബ്രാഞ്ച് സെക്രട്ടറി പി.വിനീഷ്, രാജൻ പഴങ്കാവിൽ എന്നിവർ സംസാരിച്ചു.