കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കഷൽ സെക്ഷൻ പരിധിയിലെ മേലൂർ, ചോനാംപീടിക, കച്ചേരിപ്പാറ, കാരോൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ  (സെപ്റ്റംബർ 16 ശനിയാഴ്ച) രാവിലെ 09:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്കാണ് ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മറ്റന്നാൾ  (സെപ്റ്റംബർ 17 ഞായറാഴ്ച) കൊയിലാണ്ടി-ബാലുശ്ശേരി റോഡിൽ ഐ.ടി.ഐക്ക് സമീപം മരം മുറിക്കുന്നതിന്റെ ഭാഗമായി നന്തി ഫീഡർ, ഹാർബർ ഫീഡർ കൊയിലാണ്ടി ഫീഡർ എന്നിവ ഓഫായിരിക്കും. അതിനാൽ കണയങ്കോട് വാഴത്തോട്ടം, മാവിൻ ചുവട്, കുറുവങ്ങാട്, മണമൽ, കോമത്തുകര, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ, കൊയിലാണ്ടി ബീച്ച്, നടേലകണ്ടി, സിവിൽ സ്റ്റേഷൻ, അരയൻ കാവ്, അരങ്ങാടത്ത്, ശ്രീരാമകൃഷ്ണ മഠം, മാടാക്കര, വലിയ മങ്ങാട്, ചെറിയ മങ്ങാട്, കൊയിലാണ്ടി ഹാർബർ, കൊണ്ടംവള്ളി എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.