വടകരയില്‍ കോളേജ് അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍


വടകര: ചെക്കോട്ടി ബസാറില്‍ അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അശോകം വീട്ടില്‍ അമയ .വി ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. മുക്കാളി സി.എസ്.ഐ ക്രിസ്റ്റ്യൻ മുള്ളർ വിമൻസ് കോളജ് അധ്യാപികയാണ്‌.

അച്ഛന്‍: നാരായണ നഗരം പാങ്ങാട്ട് താഴക്കുനി വേണു.

അമ്മ: ബിന്ദു (ശ്രീ നാരായണ കോളജ്, കീഴൽ).

സഹോദരി: അനുസ്മയ (വിദ്യാർത്ഥിനി, സെൻട്രൽ യൂണിവേഴ്സിറ്റി, പഞ്ചാബ്).

സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക്‌ ചെക്കോട്ടി ബസാറിലെ അശോകം വീട്ടിൽ നടക്കും.


ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056


Related News: കോഴിക്കോട് ഇരുപത്തിയൊന്നുകാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍