പുതിയ വോട്ടർമാർക്ക് സ്വാഗതം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി പ്രായപൂർത്തിയാകേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ അറിയാം


ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സി.ഇ.ഒ/ഇ.ആര്‍.ഒ/എ.ഇ.ആര്‍.ഒമാര്‍ക്കു നിര്‍ദേശം നല്‍കി.

വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 പാദങ്ങളിലാകും അവസരം. 2023 ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 വയസ്സ് തികയുന്നയാള്‍ക്ക് ഇതുസംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Summery: The Election Commission said that those above the age of seventeen can also register their names.