കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു


Advertisement

കൊയിലാണ്ടി: നഗരത്തില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ എ.എ.റഹിം ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം.

Advertisement

ഉപരോധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജീഷ്, പ്രസിഡന്റ് സതീഷ് ബാബു, ബിജോയ്, റിബിൻ, പ്രതീപ എന്നിവർ സംസാരിച്ചു.

ചിത്രങ്ങൾ കാണാം:

Advertisement

Advertisement