പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു


Advertisement

പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം.

Advertisement

അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ പയ്യോളിയിലെ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. മുറിവ് മാരകമല്ലെങ്കിലും തുന്നലുണ്ട്.

Advertisement

അതുലും സഹോദരന്‍ അബിനും ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലെ കഞ്ചാവ് മാഫിയയ്‌ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുന്നവരാണ്. ഇന്ന് ഉച്ചയോടെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെ അതുലിന്റെ സഹോദരന്‍ അബിന്‍ ചോദ്യം ചെയ്തിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് രാത്രി എട്ട് മണിയോടെയാണ് മാഫിയാ സംഘം അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്.

Advertisement

ആക്രമണം സംബന്ധിച്ച് അതുല്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.അനൂപ് ബ്ലോക്ക് കമ്മിറ്റി അംഗം അരുണ്‍നാഥ് എന്നിവര്‍ ആശുപത്രിയിലെത്തി അരുണിനെ സന്ദര്‍ശിച്ചു.

English Summary / Content Highlights: DYFI local leader stabbed by drug/cannabis mafia in Payyoli.