‘സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ വമ്പൻ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Advertisement

സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് ആർ.എസ്.എസ്സിന്റെ സ്ഥാപനമാണ്. മുൻ പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്ജുമായി സ്വപ്ന കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ ദുരൂഹമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

Advertisement

നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.ബബീഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ.സതീഷ് ബാബു അധ്യക്ഷനായി. ബ്ലോക്ക് ട്രഷറർ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സി.ബിജോയ്, സി.കെ.ദിനൂപ്, റിബിൻ കൃഷ്ണ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിനീഷ്, അജീഷ്, പ്രദീപ് തുടങ്ങിയവർ പ്രകടനത്തിന് നേതത്വം നൽകി.

വീഡിയോ കാണാം: 

Advertisement