മാലിദ്വീപിന്റെ ജീവിത അനുഭവങ്ങൾ തുറന്നുകാട്ടി ഡോ. ലാൽ രഞ്ജിത്തിന്റെ കീനെ റംഗളു; പുസ്തക ചർച്ച സംഘടിപ്പിച്ചു


Advertisement

കോഴിക്കോട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിത അനുഭവങ്ങൾ ആസ്പദമാക്കിയുള്ള കീനെ റംഗളു എന്ന പുസ്തകത്തിന്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രകാശനം കഴിഞ്ഞ് നാലുമാസംകൊണ്ട് രണ്ടാം പതിപ്പിൽ എത്തിയ കീനെ രംഗളു വായനക്കാരുടെ ഇടയിൽ നല്ല റിവ്യൂ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് മാതൃഭൂമി പുസ്തക ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.

Advertisement

കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചർച്ചയിൽ പ്രസ്തുത ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളം നോവലിലെ സ്വത്വ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ വി സരിത മോഡറേറ്ററായി പങ്കെടുത്തു. പുസ്തകത്തിൻറെ അവതരണം പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ എൻ ഇ ഹരികുമാർ നിർവഹിച്ചു. ശ്രീ മധു ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ പുസ്തകത്തെ അധികരിച്ച് ചർച്ചകൾ നടത്തി. ഫിക്ഷനും നോൺ ഫിക്ഷനും ഇടയിലുള്ള സങ്കേതമായി പുതിയകാലത്തെ വായിക്കാൻ ഈ പുസ്തകം അനുയോജ്യമാണെന്ന് മോഡറേറ്റർ അഭിപ്രായപ്പെട്ടു. ഭാഷയുടെ വ്യത്യസ്തമായ ശൈലി കൊണ്ടും വിവരണങ്ങൾ അധികരിക്കാത്ത എഴുത്തുകൊണ്ടും ഈ പുസ്തകം വേറിട്ട് നിൽക്കുന്നതായി ഹരികുമാർ പറഞ്ഞു.

Advertisement

ദ്വീപ് ജീവിതത്തിന്റെ അലങ്കാരങ്ങൾക്കപ്പുറമുള്ള മുഖം വെളിപ്പെടുത്തുന്ന പ്രവാസത്തിന്റെ തീഷ്ണത്തുകളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് ചടങ്ങിൽ പങ്കെടുത്ത ശശികുമാർ പുറമേരി പറഞ്ഞു. ചടങ്ങിൽ എഴുത്തുകാരും വായനക്കാരുമായ നിരവധി പ്രമുഖർ പങ്കെടുത്തു.

Advertisement