‘ഡയമണ്ട് വനിത മത്സ്യവിപണനം’ പദ്ധതിക്ക് ചെങ്ങോട്ടുകാവില്‍ തുടക്കമായി


കൊയിലാണ്ടി: ജില്ലാ പഞ്ചായത്തിന്റെ കുടുംബശ്രീ സംരംഭമായ ‘ഡയമണ്ട് വനിത മത്സ്യവിപണനം’ പദ്ധതിക്ക് ചെങ്ങോട്ടുകാവില്‍ തുടക്കമായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആർ.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.വേണു മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഗീത കാരോൽ, ബേബി സുന്ദർരാജ് ,ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ ജുബീഷ്, വാർഡ് മെമ്പർമാരായ രമേശൻ കിഴക്കയിൽ, ബീന കുന്നുമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, ഗ്രാമീണ ബാങ്ക് മാനേജർ ഡേവിഡ് ഡിക്സൺ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സിഡിഎസ് ചെയർപേഴ്സൺ പ്രനീത സ്വാഗതവും തീരദേശ വളണ്ടിയർ ലീന നന്ദിയും പറഞ്ഞു.