സി.യു.ഇ.ടി യു.ജി 2024 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിശദാംശങ്ങള്‍ അറിയാം


ന്യൂഡല്‍ഹി: സി.യു.ഇ.ടി യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ കേന്ദ്ര സര്‍വ്വകലാശാലകള്‍, മറ്റു സര്‍വ്വകലാശാലകള്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ 2024-25ലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം.

ആപ്ലിക്കേഷന്‍ നമ്പര്‍ ജനനതീയ്യതി മുതലായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. ലഭിക്കുന്ന സ്‌കോര്‍ കാര്‍ഡ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കണം.

മെയ് 15, 16, 17, 18, 21, 22, 24, 29 തിയ്യതികളിലായിട്ടാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടന്നത്. 13.48ലക്ഷം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പരീക്ഷയെഴുതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://exams.nta.ac.in/CUET-UG എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.