കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കുണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി – ചെങ്ങോട്ടു കാവ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ നീര്‍ച്ചാലുകള്‍ അടഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.

ആനക്കുളം ഇ.പി ഗോപാലന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.പി. സുനീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ആഘാതമാണ് ബി.ജെ.പി നല്‍കുന്ന കേന്ദ്ര ഭരണത്തില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ടമാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം. ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരുമിച്ച് ഇതിനെതിരെ ശക്തമായി പോരാടണം. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. രാജ്യത്തിനുതന്നെ മാതൃകയായി മാറുകയാണ് സംസ്ഥാന ഭരണം എന്നും സുനീര്‍ പറഞ്ഞു.

കെ.എസ്.രമേഷ് ചന്ദ്ര, സി.ആര്‍ മനേഷ്, ഗിരിജ കായലാട്ട്, എന്നിവരടങ്ങിയ പ്രസീഡിയവും, പി.കെ. വിശ്വനാഥന്‍, ബാബു പഞ്ഞാട്ട്, കെ.കെ. സജീവന്‍ എന്നിവരടങ്ങിയ സ്റ്റിംയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം.നാരായണന്‍, ഇ.കെ. അജിത്ത്, എസ്. സുനില്‍ മോഹന്‍, കെ.ടി കല്യാണി, പി.കെ.വിശ്വനാഥന്‍, കെ. ചിന്നന്‍ നായര്‍ പ്രസംഗിച്ചു.

കെ.എസ്.രമേഷ് ചന്ദ്രയെ സെക്രട്ടറിയായും സി.ആര്‍. മനേഷിനെ അസി. സിക്രട്ടറിയായും തെരഞ്ഞെടുത്തു.