സംസ്ഥാനത്തെ മികച്ച തഹസിൽ​ദാരായി സി.പി മണി; അവാർഡ് ജേതാവിന് സ്വീകരണമൊരുക്കി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ


Advertisement

കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച തഹസിൽദാരായി തിരഞ്ഞെടുത്ത കൊയിലാണ്ടി തഹസിൽദാർ സി.പി മണിക്ക് സ്നേഹാദരവ് നൽകി സഹപ്രവർത്തകർ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

Advertisement

സ്വീകരണ പരിപാടിയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് ഡി.അധ്യക്ഷത വഹിച്ചു. ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ കെ.മുരളീധരൻ ജീവനക്കാരുടെ ഉപഹാരം അവാർഡ് സി.പി മണിക്ക് കൈമാറി.

Advertisement

ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ രാജീവൻ എൻ, വ്യവസായ വികസന ഓഫീസ് ജീവനക്കാരൻ ദേവാനന്ദ്, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു വി, ജിതേഷ് ശ്രീധർ, ഷാജി മനേഷ്, സന്തോഷ്‌കുമാർ ടി വി, ലാഹിക്ക് പി.കെ, ഉൾപ്പടെയുള്ളവർ സംസാരിച്ചു. റവന്യൂ റിക്രിയേഷൻ ക്ലബ് സെക്രട്ടറി പ്രകാശൻ വി ടി നന്ദി പറഞ്ഞു.

Advertisement