ചാണ്ടി ഉമ്മന്റെ റെക്കോർഡ് വിജയം: ആഹ്‌ളാദ പ്രകടനവുമായി കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പളളി ഉപതെരഞ്ഞടുപ്പില്‍ ചാണ്ടി ഉമ്മൻ നേടിയ റെക്കോര്‍ഡ് വിജയത്തിന് അഭിവാദ്യമര്‍പ്പിച്ച് കൊയിലാണ്ടിയിലെ കോൺഗ്രസ് പ്രവർത്തകർ. ഇതിന്റെ ഭാഗമായി പുതുപ്പള്ളിയിലെ ജങ്ങൾക്കൊപ്പം കൊയിലാണ്ടിയിലും ആഹ്‌ളാദ പ്രകടനം നടത്തി.

കെ.പി.സി.സി അംഗം പി.രത്‌നവല്ലി, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി.ടി.സുരേന്ദ്രന്‍, കെ.പി.വിനോദ് കുമാര്‍, അരുണ്‍ മണമല്‍, ശ്രീജാ റാണി, കെ.വി.റീന, വി.കെ.ശേഭ, ഡാലിഷ, ബാബു മണമല്‍, തന്‍ഹിര്‍ കൊല്ലം, രാമന്‍ ചെറുവക്കാട്, അന്‍സാര്‍ കൊല്ലം എന്നിവര്‍ പ്രകടത്തിന് നേതൃത്വം നല്‍കി.