ജമ്മു കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണം; മേപ്പയ്യൂരില്‍ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമായി കോണ്‍ഗ്രസ്
മേപ്പയൂര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി അപലവിച്ച് മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മണ്ഡലം കോണ്‍ഗസ് പ്രസിഡണ്ട് പി.കെ.അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ല നിര്‍വ്വാഹക സമിതി അംഗം കെ.പി.വേണുഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പറമ്പാട്ട് സുധാകരന്‍, സി.എം.ബാബു, ഷബീര്‍ ജന്നത്ത്, പി.കെ.രാഘവന്‍, കെ.എം.ശ്യാമള, സുധാകരന്‍ പുതുക്കുളങ്ങര, കെ.കെ.അനുരാഗ് പ്രസന്നകുമാരി ചൂരപ്പറ്റ എന്നിവര്‍ സംസാരിച്ചു, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ടി.കെ.അബ്ദുറഹിമാന്‍, ശ്രേയസ്സ് ബാലകൃഷ്ണന്‍, ആര്‍.കെ.ഗോപാലന്‍, ബിജു കുനിയില്‍, അര്‍ഷിന അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.