മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു. 23.05.2022 ന് 9മണിക്ക് ബസ്റ്റാന്റ് പരിസരത്തു നടന്ന ഉദ്ഘടന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍പേഴ്‌സണ്‍ കെ.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എംപ്രസാദ് നന്ദിയും പറഞ്ഞു.

കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജെ.എച്ച്.ഐ ഷീബ, ഷിജിന എന്നിവര്‍ ശുചീകരണത്തിന് മേല്‍നോട്ടം വഹിച്ചു. വരും ദിവസങ്ങളില്‍ മലിനമായ എല്ലാ പൊതു ഇടങ്ങളും ശുചീകരണം നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.