ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംനേടി കൊയിലാണ്ടി സ്വദേശി ഷാക്കിബ്


കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറി കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍ വിഭാഗത്തിലാണ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനം കാഴ്ചവെച്ചത്.

കളരിയുടെ വടി 30 സെക്കന്റില്‍ 40 തവണ കറക്കിയായിരുന്നു ഷാക്കിബിന്റെ പ്രകടനം. കൊയിലാണ്ടിയിലെ അല്‍മുബാറക്ക് കളിസംഘത്തില്‍ പതിനേഴ് വര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്. അല്‍മുബാറക്ക് കളരി സംഘത്തിലെ അബ്ബാസ് ഗുരുക്കളുടെയും ഹമീദ് ഗുരുക്കളുടെയും മരുമകനാണ് ഷാക്കിബ്. ഗിന്നസ് റെക്കോര്‍ഡ് നേടുകയെന്നതാണ് തന്റെ അടുത്തലക്ഷ്യമെന്ന് ഷാക്കിബ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഷാക്കിബിനെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.ബബീഷ് കൈമാറി.