തീരത്തിനായി കൈകോര്‍ത്ത്; ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലിയുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായി തീരദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കടല്‍ തീരം വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം. കൊയിലാണ്ടി നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.

വലിയമങ്ങാട് ക്ഷേത്രപരിസരത്ത് ആരംഭിച്ച ബൈക്ക് റാലി കൊയിലാണ്ടി ഹാര്‍ബറില്‍ അവസാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

കോസ്റ്റല്‍ പോലീസ്, ഹാര്‍ബര്‍ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍,മത്സ്യ തൊഴിലാളികള്‍, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

summary: Clean Sagaram Sundara Thiram project, the Koyilandy Municipal Corporation organized a bike raaly