ഇനിയും പരാതി നൽകാനുണ്ടോ, സമയം ഇന്ന് നാലു മണി വരെ മാത്രം; കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്തിനുള്ള പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഇന്ന്


കൊയിലാണ്ടി: നാളുകളായി നിങ്ങളുടെ പരാതിക്കുമേൽ നടപടികൾ ഒന്നും എടുക്കാതെ ഇരിക്കുകയാണോ, പരിഹാരവുമായി കൊയിലാണ്ടിയിൽ നഗരസഭയിൽ ഫയൽ അദാലത്ത്. ഇനിയും പരാതികൾ നൽകിയില്ലെങ്കിൽ ഇന്ന് തന്നെ അപേക്ഷിക്കണം. പൊതുജനങ്ങളുടെ പരാതി സെപ്റ്റംബര്‍ 17ന് വൈകുന്നേരം നാല് മണിവരെ മാത്രമേ സ്വീകരിക്കു എന്ന സെക്രട്ടറി അറിയിച്ചു.

തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സെപ്തംബര്‍ 20 ന് രാവിലെ 11 മണി മുതലാണ് നഗരസഭ ഓഫീസില്‍ ഫയല്‍ അദാലത്ത് നടത്തുക. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടികള്‍ പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ ആണ് അദാലത്തിൽ പരിഗണിക്കുന്നത്.

പരാതിക്കാര്‍ അപേക്ഷകള്‍ സംബന്ധിച്ച ഫയല്‍ വിവരങ്ങള്‍ (നഗരസഭയില്‍ നിന്നും ലഭിച്ച രസീത്, നമ്പര്‍, പണമടച്ച രേഖ മുതലായവ) പരാതിയോടൊപ്പം ഉള്‍പ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

summary: Today is the last date for receipt of complaints for file Adalath in Koyilady Municipality