ചാക്ക് കണക്കിന് അരി കരുവണ്ണൂരിലെ തോട്ടിൽ; ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട റേഷനരിയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ


പേരാമ്പ്ര: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ ചാന്തോട്ട് താഴെ തോട്ടില്‍ ചാക്കരി തള്ളിയ നിലയില്‍. റേഷനരിയെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തോട്ടില്‍ തള്ളിയ നിലയില്‍ ചാക്കരി കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് സപ്ലെയ് ഓഫീസിലെ ആര്‍.ഐമാരായ കെ.കെ ബിജു, ഷീബ, വി.വി ഷിന്‍ജിത്ത്, പി.കെ അബ്ദുള്‍ നാസര്‍, കെ.സജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാകാഡ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.

ഏതാണ്ട് അഞ്ചോളം ചാക്ക് അരി തോട്ടിലേക്ക് നിക്ഷേപിച്ച നിലയിലാണ് ഉള്ളത്. അരി ചാക്കില്‍ നിന്നും പൊട്ടിച്ച് തോട്ടിലേക്ക് തള്ളിയിരിക്കുകയാണ്. അവിടെ നിന്നും കണ്ടെത്തിയ ചാക്കിനുമുകളില്‍ സിവില്‍ സപ്ലെയ്‌കോയുടെ പേരുണ്ടായിരുന്നതായി റേഷന്‍ ഇന്‍സ്‌പെക്ടര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള നാല് റേഷന്‍ കടകളില്‍ ഉടന്‍ തന്നെ പരിശോധന നടത്തിയെങ്കിലും അവിടെ നിന്നൊന്നുമല്ല എന്ന് വ്യക്തമായതായും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.

summary: civil supplies officials started investigation after dumping rice in the steam in naduvannur