ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ചെറുതാഴം ചന്ദ്രന്‍മാരാരുടെയും മുചുകുന്ന് ശശിമാരാരുടെയും നേതൃത്വത്തിലുള്ള പാണ്ടിമേളം; ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്


ചിങ്ങപുരം: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് ഇന്ന്. ബുധനാഴ്ച വൈകിട്ട് ഇളനീര്‍ കുല വരവ് കാഴ്ച ശീവേലി ആലിന്‍ കീഴ് മേളം. ചെറുതാഴം ചന്ദ്രന്‍ മാരാര്‍ മുചുകുന്ന് ശശി മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും നടന്നു.

വ്യാഴം കാലത്ത് പള്ളി ഉണര്‍ത്തല്‍, എട്ടുമണിക്ക് കലാമണ്ഡലം കൃഷ്ണ ദാസും സംഘവും നയിക്കുന്ന വിശേഷങ്ങള്‍ പഞ്ചവാദ്യം, ഉച്ചപൂജ ശ്രീഭൂതബലി കൊടിയിറക്കല്‍ ചടങ്ങോട് ഉത്സവം സമാപിക്കും. തുടര്‍ന്ന് ആറാട്ട് സദ്യ നടക്കും.