‘ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വടകരയില്‍ ശൈലജ ടീച്ചറെ വിജയിപ്പിക്കണം’: ആവശ്യമുയര്‍ത്തി കൊയിലാണ്ടിയിലെ ഇടതുപക്ഷ അഭിഭാഷക കണ്‍വന്‍ഷന്‍


കൊയിലാണ്ടി: ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും പൗരസ്വാതന്ത്രവും സംരക്ഷിക്കാന്‍ വടകരയില്‍ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം ഇടതുപക്ഷ അഭിഭാഷക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ. ടി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ.സത്യന്‍, അഡ്വ. കെ.കെ.ലഷ്മിഭായ്, അഡ്വ. സി.എംനീബ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.പ്രശാന്ത് സ്വാഗതവും അഡ്വ.പി.ജതിന്‍ നന്ദിയും പറഞ്ഞു.