മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു


കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.

ടിപ്പര്‍ ലോറി ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അടുത്തിടെ രണ്ട് ടിപ്പര്‍ അപടങ്ങളില്‍ മൂന്നു ബൈക്ക് യാത്രക്കാര്‍ മരിച്ചിരുന്നു. എം.സി റോഡില്‍ ഒക്കല്‍ താന്നിപ്പുഴ പള്ളിക്കുസമീപം കൃഷി അസിസ്റ്റന്റ് കോതമംഗലം കറുകടം കുന്നശേരിവീട്ടില്‍ കെ.എ. എല്‍ദോസ് (52), മകള്‍ ബ്‌ളെസി (24) എന്നിവരാണ് മരിച്ചത്. പയ്യന്നൂര്‍ കൊറ്റി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്തെ അപകടത്തില്‍ കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി താജുദ്ദീന്‍ (32) ആണ് മരിച്ചത്.[md4]