സൗര്യ ചക്ര – സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ ഓര്‍മകളില്‍ നാട്; ചേമഞ്ചേരിയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


ചേമഞ്ചേരി: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ചേമഞ്ചേരി സ്വദേശി സൗര്യ ചക്ര – സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. ചേമഞ്ചേരിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമിതി കൺവിനർ മാടഞ്ചേരി സത്യനാഥൻ, റിട്ട കേണൽ എം.ഒ മാധവൻ നായർ, വത്സല പുല്ല്യത്ത്, രതീഷ് ഈച്ചരോത്ത്, കലിക്കറ്റ് സൈനിക കൂട്ടായ്മ ഭാരവാഹികളായ നിഥിൻ കുന്ദമംഗലം, മുഖ്യ രക്ഷാധികാരി രാമചന്ദ്രൻ കരുമല, കലിക്കറ്റ് ഡിഫൻസ് വൈസ് പ്രസിഡണ്ട് ലത്തീഫ് ചെറുകുളം, എക്സ് സർവ്വീസ് മെൻ അസോസിയേഷൻ ചേമഞ്ചേരി പ്രസിഡണ്ട് നാരായണൻ നായർ അശ്വതി, സെക്രട്ടറി രാജൻ തെക്കേടത്ത്, വാർഡ് വികസന സമിതി കൺവീനർ അക്ബർ കമ്പിവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

2021 ജൂലൈ 8ന് ജമ്മു കാശ്മീരിലെ സുന്ദർ ബനി ജില്ലയിലെ ഡഡൽ എന്ന ജില്ലയിൽ പാക്കിസ്ഥാൻ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ ശ്രീജിത്ത്‌ വീരമൃത്യുവരിച്ചത്.