സ്വപ്‌നങ്ങളിലേക്ക് കുതിച്ചോടിയ സാല്‍വ അഭിമാനം; ആദരിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി



പേരാമ്പ്ര:
അന്താരാഷ്ട്ര (എഫ്.ഐ.എ) ഫോര്‍മുല ഫോര്‍ ഇന്ത്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പ്ര സ്വദേശി സല്‍വ മര്‍ജാനെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടരി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

പെരിഞ്ചേരി കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.പി.നുസ്‌റത്ത്, വി.കെ.ഹസ്സന്‍കുട്ടി, അഷറഫ് മീറ്റിലേറി, മജീദ് ഇടത്തില്‍, ഫവാസ് കോടേരി, അഷറഫ് ചക്കിട്ടപാറ, മുസ്തഫ കൊല്ലിയില്‍, എം.ഹൈറുന്നിസ, ടി.കെറഷീദ, വി.നഫീസ, പി.കെ.സുമയ്യ, പി. ഹാജറ, കെ.കെ.സുബൈദ സംബന്ധിച്ചു.

അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ ചെന്നെയില്‍ വെച്ച് നടത്തിയ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിയായി ഫോര്‍മുല ഫോര്‍ ഇന്ത്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ ആണ് സല്‍വ മര്‍ജാന്‍ പങ്കെടുത്തത്. മത്സരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാതിരുന്നിട്ടും സ്വന്തം പ്രയത്‌നത്താല്‍ സാല്‍വ ലക്ഷ്യം നേടുകയായിരുന്നു. നവംബര്‍ ആദ്യമായിരുന്നു മത്സരം.

ആദ്യ റൗണ്ടില്‍ മാത്രമാണ് പങ്കാളിയായതെങ്കിലും ചരിത്ര നിമിഷത്തിലേക്ക് പറന്നിറങ്ങിയ ആഹ്ലാദമായിരുന്നു സാല്‍വയുടെ മനസില്‍. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പ്ര പനച്ചിങ്ങല്‍ കുഞ്ഞാമുവിന്റെയും സുബൈദയുടെയും മകളാണ് സാല്‍വ.