കന്നുകുട്ടികള്‍ക്ക് പ്രതിമാസം കാലിത്തീറ്റ; ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി
കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതി പ്രകാരം 2022-23 വര്‍ഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. നടേരി ക്ഷീരോല്‍പ്പാദക സഹകരണ സംഘം വൈദ്യരങ്ങാടി കേന്ദ്രത്തില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ പദ്ധതി ഉദ്ഘാടനം ചെയ്തു.
കന്നുകുട്ടികള്‍ക്ക് മാസംതോറും 18 മാസത്തേക്കാണ് ഈ പദ്ധതി പ്രകാരം ഗുണഭോക്കാക്കള്‍ക്ക് ആനുകൂല്യം ലഭിക്കുക.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഇ.ഇന്ദിര അധ്യക്ഷം വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എസ്.വിഷ്ണു സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ സംഘം സെക്രട്ടറി നസീറ, എ.എഫ്.ഒ, പി.ആര്‍.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.