Category: വടകര
വടകര പുത്തൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വടകര: പുത്തൂരില്‍ മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം സ്വദേശി ബബീഷ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എസ്.ഐ മനോജന്, എസ്.സി.പി.ഒ റനീഷ്, സി.പി.ഒ
കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്
പയ്യോളി: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന് 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ
വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി
വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വെറുതെ വിട്ടത്. കുറ്റക്കാരനല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വടകര ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. 2021 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കെട്ടിടവും ഉള്ഡപ്പെടെ കത്തി നശിച്ചിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മരുതോങ്കര സ്വദേശിയായ പ്രതിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് നാദാപുരം സ്പെഷ്യല്‍ കോടതി
നാദാപുരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 111 വര്‍ഷം കഠിന തടവ്. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമല്‍ അബ്ദുല്‍ നാസറെയാണ് (62) നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എം സുഹൈബാണ് ശിക്ഷ വിധച്ചത്. 2021 ഡിംസബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്
ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണു; വടകരയില്‍ രണ്ടുവയസുകാരി മരിച്ചു
വടകര: ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ വടകര സ്വദേശിനിയായ രണ്ട് വയസ്സുകാരി മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പത്തോ ഇരുപതോ അല്ല, അഴിയെണ്ണേണ്ടത് അമ്പത് വർഷങ്ങൾ; ലഹരിക്കേസിൽ യുവാവിന് അമ്പത് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി
വടകര: മയക്കുമരുന്ന് സൂക്ഷിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കിൽ ഹർഷാദിനെ (35) ആണ് ശിക്ഷിച്ചത്. 2022 ആഗസ്ത് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കസബയിൽ വെച്ച്
പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി; എംഡിഎംഎ ആണെന്ന് കരുതി വടകരയില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്
വടകര: എംഡിഎംഎ ആണെന്ന് കരുതി വടകര തട്ടുകടയില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത് ഇന്തുപ്പ്. വിശദ പരിശോധനയില്‍ പിഴവ് പറ്റിയതാണെന്ന് തെളിഞ്ഞതോടെ കേസ് ഉപേക്ഷിച്ചു. എംഡിഎംഎ സൂക്ഷിച്ചിട്ടുള്ളതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയില്‍ എക്സൈസ് പരിശോധന നടത്തിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൊടി കടയില്‍
ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിച്ചു; വടകര നാദാപുരം സ്വദേശിയായ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
വളയം: ബാങ്കിലെത്തിയ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. നാദാപുരം ഈയ്യങ്കോട് സ്വദേശി നടുക്കണ്ടിയില്‍ ദീപക് സുരേഷ് (40) ആണ് വളയം പോലീസിന്റെ പിടിയിലായത്. നാദാപുരം പാറക്കടവിലെ ബാങ്ക് ജീവനക്കാരനാണ് ഇയാള്‍. 2023 ഡിസംബര്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. സ്കൂളാവശ്യത്തിന് സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ പ്രതി മൊബൈലില്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ചെന്നാണ് പരാതി.
വടകര തിരുവള്ളൂരില്‍ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍
തിരുവള്ളൂര്‍: വടകര തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനു സമീപം കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഏതാണ്ട് 11 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പോയിരുന്ന ഭര്‍ത്താവ് നിധീഷ്
വടകരയില്‍ ലഹരി തലയ്ക്ക് പിടിച്ച് പരസ്പരം ഏറ്റ് മുട്ടി യുവാക്കള്‍; സംഘര്‍ഷത്തില്‍ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിന് കുത്തേറ്റു
വടകര: വടകരയില്‍ ലഹരി തലയ്ക്ക് പിടിച്ച് പരസ്പരം ഏറ്റ്മുട്ടി യുവാക്കള്‍. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസ് (25) നാണ് കുത്തേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം പുതിയ സ്റ്റാന്റിനു സമീപം ദേശീയപാതയോരത്താണ് യുവാക്കള്‍