ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടി; വടകര ആയഞ്ചേരി സ്വദേശി അറസ്റ്റിൽ


കോഴിക്കോട് : ഓൺലൈൻ ബിസിനസ് നടത്തി പണം തട്ടിയ കേസിൽ വടകര ആയഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ആയഞ്ചേരി പുതുവരിക്കോട്ട് മെഹറൂഫ്(23) ആണ് അറസ്റ്റിലായത്.

വെൽ കാപിറ്റൽ എന്ന പ്ലാറ്റ്ഫോംവഴി ഓൺലൈൻ ബിസിനസ് നടത്തിയാണ് ഇയാൾ പണം തട്ടിയതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയാണ് 1,30,000 രൂപ നഷ്ടപെട്ടതായി പരാതി നൽകിയത്.

മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.