ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി; കോഴിക്കോട് ഇരുപതുകാരന് ദാരുണാന്ത്യം


കോഴിക്കോട്: പന്തീരാങ്കാവില്‍ ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാറാണ്(20) മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പണി സ്ഥലത്ത് പായ വിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ്. ഇതിനിടെ മണ്ണിറക്കാന്‍ വന്ന വന്ന ടിപ്പര്‍ ലോറി തിരിക്കുന്നതിനായി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പന്തീരാങ്കാവില്‍ ദേശീയപാതയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് അപകടം.

സനിഷേകിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സനികേഷ് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.