Category: Uncategorized

Total 2174 Posts

ബാലുശ്ശേരിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം; അഞ്ച് ആടുകളെ കടിച്ചു കൊന്ന നിലയില്‍

ബാലുശ്ശേരി: അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയില്‍. ബാലുശ്ശേരി ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടിലെ ആടുകളെയാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് ആടുകളെയാണ് ആക്രമിച്ചത്. കൂട്ടിനകത്ത് കയറിയാണ് ആക്രമണം നടത്തിയത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കൂടിനടുത്തേക്ക് എത്തിയപ്പോഴക്കും ആക്രമിച്ച ജീവിയെ കണ്ടില്ല. ആക്രമിച്ചത്

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ഉഷ. മക്കൾ :ഹരിപ്രസാദ് രമ്യ. മരുമക്കൾ : ആതിര, ലജീഷ്. സഹോദരൻ: പത്മാ നാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച

സി ഡിറ്റിന്റെ കോഴ്സുകള്‍ക്ക് അംഗീകാരം; കോഴിക്കോട് നോര്‍ക്ക കേന്ദ്രങ്ങളില്‍ ഇനി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അറ്റസ്റ്റേഷന്‍ ലഭ്യമാകും, അറിയാം വിശദമായി

കോഴിക്കോട്: സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാന്‍സ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് നോര്‍ക്ക എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ഓഫീസുകള്‍ വഴി സിഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ലഭ്യമാവും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,

അരിക്കുളം ഊട്ടേരിക്കുന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കണം, ഇല്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ്

അരിക്കുളം: ഊട്ടേരിക്കുന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കണെന്ന് യു.ഡി.എഫ് 146ാം ബൂത്ത് കമ്മിറ്റി. പഞ്ചായത്തിലെ ആറ്, ഏഴു വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഊട്ടേരികുന്ന് കുടിവെള്ള പദ്ധതിയില്‍ കുടിവെള്ളം ഭാഗികമായി നിലച്ചിട്ട് ഒരു വര്‍ഷമായി. വേനല്‍ കടുത്തിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാത്തത്തില്‍ പ്രതിഷേധിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു. 150ല്‍ അധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയില്‍

കഴുത്തിനേറ്റ വെട്ടുമായി അയല്‍വീട്ടിലേക്ക് ഓടിക്കയറി; എറണാകുളത്ത്‌ മകന്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി

കൊച്ചി: പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റിയന്‍(67) ആണ് മരുമകളെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ വച്ചാണ് സെബാസ്റ്റിയന്‍ മരുമകളുടെ കഴുത്തറുത്തത്. കഴുത്തിന് വെട്ടേറ്റ ഷാനു നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയതും യുവതി

കേന്ദ്രത്തിന് കനത്ത തിരിച്ചടി; മോദിയുടെ വികസിത് ഭാരത് സന്ദേശം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വികസിത് ഭാരത് വാട്‌സ് ആപ് സന്ദേശം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സന്ദേശം നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് രാജ്യത്തെ ജനങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക്‌ സന്ദേശം

കലയും പ്രതിരോധവും; കൊയിലാണ്ടിയില്‍ കലാ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം

കൊയിലാണ്ടി: ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോല്‍പ്പിക്കലാകണം ആസന്നമായ തെരഞ്ഞെടുപ്പില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് കവി മേലൂര്‍ വാസുദേവന്‍. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ്പ്രസിഡന്റ് ഡോ. ആര്‍.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി.

പുളിയഞ്ചേരി പറവക്കൊടി ചിരുതക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പറവക്കൊടി (രംഭ) ചിരുതക്കു്ടടി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ലീല, കമല, രാജീവന്‍ (ഡ്രൈവര്‍), കുഞ്ഞിരാമന്‍ (രംഭ ഹോട്ടല്‍ കൊയിലാണ്ടി), മരുമക്കള്‍: ശങ്കരന്‍ (കുറുവങങ്ങാട്), ഗംഗാധരന്‍ (മുചുകുന്ന്), പ്രേമ, അംബിക. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

മംഗളൂരു-രാമേശ്വരം പ്രതിവാര വണ്ടി വരുന്നു; കോഴിക്കോട് ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കോഴിക്കോട്: യാത്രക്കാർക്ക് ആശ്വാസമായി മംഗളൂരു-രാമേശ്വരം പ്രതിവാര വണ്ടി വരുന്നു. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര,

കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു

മുചുകുന്ന്: കൊടക്കാട്ടുംമുറി കിഴക്കെ കൊന്നക്കല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: വിനോദ് കുമാര്‍, ജയശ്രീ, ശ്രീജ. മരുമക്കള്‍: ദീപിക (ഇന്‍ഡസ് മോട്ടോഴ്‌സ് കൊയിലാണ്ടി), ചന്ദ്രന്‍ മേക്കുന്ന്, ഷാജി തെരുവത്ത് കടവ്. സഞ്ചയനം: തിങ്കളാഴ്ച.