സി ഡിറ്റിന്റെ കോഴ്സുകള്‍ക്ക് അംഗീകാരം; കോഴിക്കോട് നോര്‍ക്ക കേന്ദ്രങ്ങളില്‍ ഇനി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അറ്റസ്റ്റേഷന്‍ ലഭ്യമാകും, അറിയാം വിശദമായി


കോഴിക്കോട്: സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാന്‍സ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് നോര്‍ക്ക എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ അംഗീകാരം ലഭിച്ചു. നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, ഓഫീസുകള്‍ വഴി സിഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ലഭ്യമാവും.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഫോര്‍ ടീച്ചേഴ്‌സ്, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ ഡെസ്‌ക്ക്‌ടോപ്പ് പബ്ലിഷിംഗ് എന്നീ കോഴ്‌സുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.