Category: Push.
ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം ഉള്ള 9 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലെ സ്‌ക്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും. നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ഈ നാല്
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയേയും മകളേയും ടി.ടി.ഇ തള്ളിയിട്ടതായി പരാതി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സ്ത്രീയെയും മകളെയും ടി.ടി.ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. ജനറല്‍ ടിക്കറ്റുമായി ട2 കോച്ചില്‍ കയറിയെന്ന് പറഞ്ഞാണ് ടി.ടി.ഇ തള്ളിയിട്ടതെന്ന് കണ്ണൂര്‍ സ്വദേശിയായ ശരീഫയും മകളും പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കി.
തൃശ്ശൂരില്‍ വിവേകാനന്ദ സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി; മൂന്നു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു
തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വ്വ വിദ്യാര്‍ത്ഥി. ആകാശത്തേക്ക് മൂന്നുതവണ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂര്‍ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിക്കാണ് അസ്വാഭികമായി സ്്കൂളിലേക്ക് സൈക്കിള്‍ തട്ടിത്തെറിപ്പിച്ച് കയറി വന്നപ്പോഴാണ് അധ്യാപകര്‍ ശ്രദ്ധിച്ചത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനുശേഷം മുകളിലേക്ക് മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ജഗന്‍ രണ്ട്
വരന്റെ പേര് സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്; പേര് കേട്ട് ഞെട്ടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ തിരുവങ്ങൂര്‍ സ്വദേശിയുടെ വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സുംനഫ്താഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ് എന്നത് ഒരാളുടെ പേരാണെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യം തന്നെയാണ്. തന്റെ പേരുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പേള്‍ കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ സുംഷിതാഖ് ഫ്‌ളാവേല്‍ നൂണ്‍ ഖരസിനോവ്. തന്റെ കല്ല്യാണക്കുറിയിലൂടെയാണ് സുംഷിതാഖ് ഇപ്പോള്‍ താരമായിരിക്കുന്നത്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി പോലീസ് കോണ്‍സ്റ്റബിള്‍ ടി.സി സുരേന്ദ്രന്റെ മക്കളുടെ പേരാണ്
കണ്ണൂരില്‍ ലോറിയിടിച്ച് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂര്‍ കോറോത്ത് താമസിക്കുന്ന കൃഷിഭവന്‍ അസിസ്റ്റന്റ് ഗോവിന്ദന്‍ നമ്പൂതിരിയാണ്(51) മരിച്ചത്. കോരന്‍ പീടിക ബസ് സ്‌റ്റോപിന് സമീപത്ത് കൂടെ ബൈക്കില്‍ കോകുമ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുണ്ടാസംഘം പിടിയില്‍; പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ കുടുക്കി കസബ പോലീസ്
കോഴിക്കോട്: പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിച്ച ഗുണ്ടാസംഘം പിടിയില്‍. പാളയം ബസ്സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിന്‍ റൊസാരിയോ(29) അക്ഷയ്(27) എന്നിവരെയാണ് കസബ പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കസബ പോലീസ് പിടികൂടിയത്. ലഹരിമരുന്ന കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിന്‍. അക്ഷയ് അടിപിടി കേസുകള്‍ കൂടാതെ കാപ്പ സേസ് പ്രതി കൂടിയാണ്.
കളമശ്ശേരി സ്‌ഫോടനം: ലിബിനയ്ക്കും അമ്മയ്ക്കും പിന്നാലെ പ്രവീണും മരണത്തിന് കീഴടങ്ങി, മരണം ആറായി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന്‍ പ്രവീണ്‍(24) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സ്‌ഫോടനത്തില്‍ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബ്‌ന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരന്‍ രാഹുല്‍ പരിക്കേറ്റ് ചികിത്സയിലാണ്. സാലിയും മക്കളായ
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് ഹാജരായി സുരേഷ് ഗോപി; ഗതാഗത തടസ്സം സൃഷ്ടിച്ച് ബി.ജെ.പി പ്രകടന മാര്‍ച്ച്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപി ഇന്ന് പോലീസിനു മുന്നില്‍ ഹാജരായി. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരായത്. ഈ മാസം 18 ന് മുന്നേ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സുരേഷ് ഗേപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കാവ് പോലീസ് സ്റ്റഷനിലേക്ക് പദയാത്ര നടത്തി. തുടര്‍ന്ന് നടക്കാവ്
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെച്ചത്. നവംബര്‍ 21മുതലാണ് ബസ് സമരം നടത്താന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാമറകള്‍ ഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍
മാപ്പ് ആര്‍ഹിക്കാത്ത കുറ്റം; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് തൂക്കുകയര്‍
കൊച്ചി:ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റകൃത്യം നടന്ന് 110-ാം ദിവസം കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി