Category: Push.

Total 2110 Posts

വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് അപകീര്‍ത്തിപരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് അധ്യാപകന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിക്ക്‌ വാട്‌സാപ്പില്‍ അധ്യാപകന്‍ അപകീര്‍ത്തിപരമായ സന്ദേശമയക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണ സമിതി രൂപികരിച്ച് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു.

ഉറക്കക്കുറവും വായ് നാറ്റവും കാരണം ബുദ്ധിമുട്ടിയോ ? എങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ്‌ ഗ്രീന്‍ ടീ കുടിച്ചു നോക്കൂ!

നിരവധി പോഷകഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ മലയാളികള്‍ പൊതുവെ ഗ്രീന്‍ ടീയെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താറാണ് പതിവ്. നല്ല ഉറക്കത്തിനും, പ്രതിരോധശേഷിക്കും സഹായിക്കുന്ന ഗ്രീന്‍ ടീയുടെ പത്ത് ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം. 1- ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 2- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി

കോഴിക്കോട് മുത്തപ്പന്‍പ്പുഴയില്‍ റോഡരികില്‍ പുലി ചത്ത നിലയില്‍

കോഴിക്കോട്: മുത്തപ്പന്‍പുഴ മൈനാവളപ്പില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാലുമായി പോയ ഓട്ടോക്കാരനാണ് ചത്ത നിലയില്‍ പുലിയെ കണ്ടത്. ഏതാണ്ട് നാലു വയസ് പ്രായമുള്ളതാണ് പുലി. മുള്ളന്‍പന്നിയുടെ അക്രണത്തിലാണ്‌ പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുലിയുടെ ദേഹത്ത് മുള്ളുകള്‍ തറിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടുമാസം

പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുങ്ങി കോഴിക്കോട്‌; നഗരത്തിൽ തീം ബേസ്ഡ് ഇല്യൂമിനേഷനുമായി ടൂറിസം വകുപ്പ്‌

കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടു മാനാഞ്ചിറ കേന്ദ്രമാക്കി ബീച്ച് വരെ ആകര്‍ഷകമായ ദീപാലങ്കാരം ഒരുക്കും. സ്റ്റേറ്റ് ഓഫ് ഹാപ്പിനസ് ആന്റ് ഹാര്‍മണി എന്ന തീം അടിസ്ഥാനമാക്കിയാണ് ദീപാലങ്കാരം എന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന

വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു

വയനാട്: വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി(54)യാണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബത്തേരി തൊടുവട്ടി ബീരാന്‍(58) ആണ് വെട്ടേറ്റ് മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി. ചന്ദ്രമതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ബീരാനും ചന്ദ്രമതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിനെ

ആദ്യം രണ്ട് പേര്‍ ഓടിയെത്തി, പിന്നാലെ ആയുധവുമായി ആറ് പേര്‍; മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം

സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പ് മുടക്കും

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്കും. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ് പദ്ധതിയുണ്ടെന്നും, ഇതിന് ചുക്കാന്‍ പിടിക്കാന്‍

കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസ്സിന് പണം കണ്ടെത്താനെന്ന് പ്രചാരണം; ഒരാള്‍ പോലീസ് പിടിയില്‍

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന്‌ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദ പ്രചാരണം നടത്തിയതിന് പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ(48) പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്.

ശബരിമല തീര്‍ത്ഥാടകരെ പോലെ വേഷം; തൃശ്ശൂരില്‍ കോടികള്‍ വിലമതിക്കുന്ന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍

തൃശ്ശൂര്‍: കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍. അരുണ്‍ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് തൃശ്ശൂരില്‍ വച്ച് പിടികൂടിയത്. ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേനയാണ് ഇവര്‍ കാറില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി കടത്താന്‍ശ്രമിച്ചത്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എസ്.ഐ വി.പി അഷിറഫും സംഘവുമാണ് ഇവരെ പിടികൂടിയത്.

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ്‌ യുവ സംരംഭകരെ തേടുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും. ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ്