Category: അറിയിപ്പുകള്‍

Total 1060 Posts

നിപ: കൊരയങ്ങാട് കലാക്ഷേത്രത്തിലെ ക്ലാസുകൾക്ക് അവധി

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിലെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായുമാണ് കലാക്ഷേത്രത്തിലെ വിവിധ ക്ലാസുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. Also Read: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പെരുവട്ടൂര്‍

പേരാമ്പ്ര ബ്ലോക്കിലെ വനിതകള്‍ക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കഷൽ സെക്ഷൻ പരിധിയിലെ മേലൂർ, ചോനാംപീടിക, കച്ചേരിപ്പാറ, കാരോൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ  (സെപ്റ്റംബർ 16 ശനിയാഴ്ച) രാവിലെ 09:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്കാണ് ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങാൻ

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫലം പ്രഖ്യാപിച്ച പരീക്ഷകൾ 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍) 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 2022 നവംബറില്‍

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വിവിധ ഇടങ്ങളിൽ നാളെ (2023 സെപ്റ്റംബർ 11) വൈദ്യുതി മുടങ്ങും. അമൃത സ്കൂൾ, പെരുവട്ടൂർ, സ്റ്റീൽ ടെക്, നടേരി, ചാലോറ ടെമ്പിൾ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം; ജലാശയങ്ങളിലേക്കുള്ള യാത്രകൾക്ക് നിരോധനം

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിന്നാലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, എല്ലാത്തരത്തിലുമുള്ള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണൽ എടുക്കൽ, എന്നിവ കർശനമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ,ഗീത

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്, വിശദാംശങ്ങൾ

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്. ബി.എസ്.സി ഫിസിക്സ് കോഴ്സിൽ എസ്.സി-3, എസ്.ടി-2 സീറ്റുകൾ, ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്‌.സി-7, എസ്.ടി-2, എൽ.സി-1, സ്പോർട്സ് ക്വാട്ട -1 സീറ്റുകൾ, ബി.കോം (ഫിനാൻസ്) കോഴ്സിൽ എൽ.സി-1, എസ്.ടി-3 സീറ്റുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മേൽപ്പറഞ്ഞ കാറ്റഗറികളിലുള്ള

വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ ധനസഹായം നൽകുന്നു, വിശദാംശങ്ങൾ

കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ പത്ത് പേർക്കാണ് സഹായം അനുവദിക്കുന്നത്. വരുമാന പരിധി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക. ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയില്‍വേയുടെ കൊയിലാണ്ടി സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 04 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. കോരപ്പുഴ, വള്ളില്‍കടവ്, കണ്ണത്താരി, കാട്ടില്‍പീടിക, മലബാര്‍ഐസ്, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കണ്ണങ്കടവ്, അഴിക്കല്‍, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ്, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി