കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്, വിശദാംശങ്ങൾ


കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്.

ബി.എസ്.സി ഫിസിക്സ് കോഴ്സിൽ എസ്.സി-3, എസ്.ടി-2 സീറ്റുകൾ, ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്‌.സി-7, എസ്.ടി-2, എൽ.സി-1, സ്പോർട്സ് ക്വാട്ട -1 സീറ്റുകൾ, ബി.കോം (ഫിനാൻസ്) കോഴ്സിൽ എൽ.സി-1, എസ്.ടി-3 സീറ്റുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.

സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മേൽപ്പറഞ്ഞ കാറ്റഗറികളിലുള്ള ക്യാപ് രജിസ്‌ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 09 ന് രാവിലെ 11 മണിക്ക് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം.