പേരാമ്പ്ര ബ്ലോക്കിലെ വനിതകള്‍ക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം; വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575