Category: അറിയിപ്പുകള്‍
കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്;വിശദാംശങ്ങള്‍
കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടിയില്‍ സീറ്റ് ഒഴിവ്. ബിഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ ഒ.ബി.എക്‌സ് കാറ്റഗറിയില്‍ ഒരു ഒഴിവും ഇ.ഡബ്‌ള്യു.എസ് കാറ്റഗറിയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രസ്തുത കാറ്റഗറികളിലുള്ള ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ 29 /09/2023 ന് രാവിലെ 11മണിക്ക് മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം.
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുക.
കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ നാളെ (സെപ്റ്റംബർ 26 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. വയൽപള്ളി, കാപ്പാട് ടൗൺ, കാപ്പാട് സ്കൂൾ, ദുബായ് റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വൈദ്യുതി മുടങ്ങുക. പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലുള്ള മരം
കൊയിലാണ്ടിയിലെ പി.എം കിസാന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കഴിഞ്ഞ ഒരു വര്‍ഷമായി പി.എം കിസാന്‍ പൈസ മുടങ്ങി കിടക്കുകയാണോ? നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
കൊയിലാണ്ടി: കഴിഞ്ഞ ഒരു വര്‍ഷമായി പി.എം കിസാന്‍ പൈസ മുടങ്ങി കിടക്കുന്നവര്‍ക്ക് കൊയിലാണ്ടി കൃഷിഭവനില്‍ നിന്നും അറിയിപ്പ്. ഇ കെ വൈ സി, ലാന്‍ഡ് വെരിഫിക്കേഷന്‍, കര്‍ഷക രജിസ്‌ട്രേഷന്‍ എന്നിവ ചെയ്തിട്ടും പൈസ മുടങ്ങി കിടക്കുന്നവര്‍ നികുതി ശീട്ട്, ആധാര്‍, ആധാരം, പ്രെസെന്റ് സ്റ്റാറ്റസ് പ്രിന്റ് (അക്ഷയയില്‍ നിന്നെടുത്തത് )എന്നിവയുമായി 26.09.2023 ചൊവ്വാഴ്ച 10.30 യ്ക്ക്
കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 24 ഞായർ) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നടേലക്കണ്ടി, സിവിൽ സ്റ്റേഷൻ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, മുബാറക് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം, അരയൻകാവ്, മുഖാമി കണയങ്കോട്, മാവിൻചുവട്, കോമത്തുകര, കൊണ്ടംവള്ളി, ബപ്പൻകാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ
ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം
കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 24 ഞായറാഴ്ച) വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, പയഞ്ചേരി, പുറത്തോട്ടുംചേരി, വലിയാറമ്പത്ത്, ചേലിയ, ഖാദിമുക്ക്, നെല്ലൂളിക്കുന്ന്, പിലാക്കാട്ട്, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ്, കുഞ്ഞിലാരി പള്ളി, മേലൂർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി
പയ്യോളിയിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
പയ്യോളി: മേലടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വിവിധ ഇടങ്ങളിൽ നാളെ (സെപ്റ്റംബർ 18 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. ബിസ്മി നഗർ, കുറിഞ്ഞിത്താര, ചൊറിയഞ്ചാൽ, ആവിത്താര, അയനിക്കാട്, താര, നാരായണ സ്വാമി, മമ്പറം ഗേറ്റ്, അറുവയിൽ എന്നീ സ്ഥലങ്ങളിലാണ് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. തിരുവങ്ങൂര്‍ സൗത്ത്, തിരുവങ്ങൂര്‍ നോര്‍ത്ത്, തിരുവങ്ങൂര്‍ ടവര്‍, കുനിയില്‍ക്കടവ്, അണ്ടിക്കമ്പിനി, കൃഷ്ണകുളം, വെങ്ങളം പള്ളി, കോള്‍ഡ് ത്രെഡ്, വെങ്ങളം കല്ലട, വെങ്ങളം എം.കെ, മലബാര്‍ ഐസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു
നിപ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കോഴിക്കോട്: നിപ സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 2023 സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 23 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷയും മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.