കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


 

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ നാളെ (സെപ്റ്റംബർ 26 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. വയൽപള്ളി, കാപ്പാട് ടൗൺ, കാപ്പാട് സ്കൂൾ, ദുബായ് റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വൈദ്യുതി മുടങ്ങുക.  പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.