Category: അറിയിപ്പുകള്‍

Total 1060 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പൊയിൽകാവ് ഉത്സവത്തിന്റെ ഭാ​ഗമായി ദേശീയപാതയിൽ ​ഗതാ​ഗത നിയന്ത്രണം; വാഹനങ്ങൾ കടന്നുപോകേണ്ടത് ഇപ്രകാരം…

കൊയിലാണ്ടി: പൊയിൽകാവ് ശ്രീ ദുർ​ഗാ ഭ​ഗവതി ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ന​ഗരത്തിൽ വാഹന ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ്. കൊയിലാണ്ടി ഭാ​ഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ ഉള്ള്യേരി- അത്തോളി വഴി ന​ഗരത്തിൽ പ്രവേശിക്കണം. അതേ സമയം കോഴിക്കോട് ഭാ​ഗത്തുനിന്നും കൊയിലാണ്ടി ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവങ്ങൂരിൽ നിന്നും കുനിയിൽകടവ് പാലം വഴി

വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വേനല്‍ക്കാല ക്യാമ്പ് കൊയിലാണ്ടിയിലും; കൂടുതല്‍ വിവരങ്ങള്‍ അറിയാം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. ഏഴ് വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ക്യാമ്പുകള്‍ ആരംഭിക്കും. ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബോക്സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്, തയ്ക്കോണ്ടോ,

ഫോട്ടോജേണലിസം കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു; വിശദമായി അറിയാം

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് -20-ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും

വടകരയിൽ നടത്താനിരുന്ന തൊഴിൽമേള മാറ്റി

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താനിരുന്ന ജോബ് ഫെസ്റ്റ് മാറ്റിവച്ചു. മാര്‍ച്ച് 17 ന് ചോമ്പാല വടകര സി എസ് ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജില്‍ ജോബ് ഫെസ്റ്റ് 2.0 എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേളയാണ് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മേള

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധിയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (17.3.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ പൂക്കാട് കലാലയം, പൂക്കാട് എക്‌സ്‌ചേഞ്ച്, പൂക്കാട് ടൗണ്‍, പൂക്കാട് ഓഫീസ്, പൂക്കാട് അല്‍ മന്‍സൂരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലാണ് വൈദ്യുതി മുടങ്ങുക. ഹൈവേ വികസന വര്‍ക്കിന്റ ഭാഗമായി ലൈന്‍ മാറ്റുന്നതിനാലാണ്

രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രില്‍ 26 ന് കേരളം വിധിയെഴുതും, ജൂൺ 4 ന് വോട്ടെണ്ണൽ

ഡല്‍ഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ 4ന് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 28 ന് വിജ്ഞാപനമിറക്കും. പത്രിക സമര്‍പ്പിക്കാനുളള

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം; വിശദവിവരങ്ങള്‍ അറിയാം

കോഴിക്കോട്: 2023-24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലുടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ

ആധാര്‍ പുതുക്കല്‍ തിയ്യതി നീട്ടി; സൗജന്യമായി മൂന്ന് മാസം കൂടി പുതുക്കാം

കോഴിക്കോട്: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസ രേഖകളില്‍ മാറ്റമുണ്ടെങ്കില്‍ സൗജന്യമായി പുതുക്കാനുള്ള അവസരം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 3 മാസത്തേക്കുകുടി നീട്ടി. ജൂണ്‍ 14 വരെ രേഖകള്‍ മൈ ആധാര്‍ പോര്‍ട്ടലില്‍ സൗജന്യമായി പുതുക്കാം. 10 വര്‍ഷം പിന്നിട്ട കാര്‍ഡുകളുടെ നിര്‍ബന്ധ പുതുക്കലും സൗജന്യമായി ചെയ്യാം. അക്ഷയകേന്ദ്രങ്ങളിലെത്തി 50 രൂപ ഫീസ്

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(13-03-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ നാല് മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ താഴെ, അരോമ പെട്രോൾ പമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ‌ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(11-03-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 3മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ ടവര്‍, ആരോമപറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 2മണി വരെ രാമകൃഷ്ണറോഡ്, പള്ളിയറ, കണ്ണങ്കടവ്, അഴിക്കല്‍, കണ്ണങ്കടവ് നോര്‍ത്ത് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ബൈപ്പാസ്