Category: മേപ്പയ്യൂര്‍

Total 517 Posts

ഹെൽമെറ്റ് വെക്കാതേ പോകരുതേ… കുട്ടിപോലീസിന്റെ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ

മേപ്പയ്യൂർ: ഹെൽമെറ്റ് ധരിക്കണം, അമിത വേ​ഗത പാടില്ല, ട്രാഫിക് നിയമങ്ങൾ പാലിക്കണം… പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകി മേപ്പയ്യൂർ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലീസ്. കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്പിസി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് റൂറൽ

ആധാരത്തിന്റെ പകർപ്പിന് ആയിരം രൂപ; കെെക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ

തിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് (55) നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൽ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്‌കുമാറിൽ നിന്നാണ്‌

സ്വയരക്ഷയ്ക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതിയാണ് ജൂഡോക. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് ഈ

സ്വയം സുരക്ഷ പരിശീലിക്കാനും ആത്മവിശ്വാസം വളർത്താനും ഗ്രാസ് റൂട്ട് ജോഡോ; ആദ്യ ഘട്ടത്തില്‍ മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

മേപ്പയ്യൂർ: കായികയുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ  ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതി വരുന്നു. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ എട്ട് മുതൽ പതിനൊന്ന് വരെയുള്ള കുട്ടികൾക്കായാണ് ജൂഡോക എന്ന പേരില്‍ പരിശീലന പദ്ധതി നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും നാല്‍പത് കുട്ടികൾ ആദ്യ ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടും. പരിപാടിയുടെ ഔപചാരിക

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന

ഇവിടെ വരൂ … കാലാവസ്ഥാ മാറ്റം കുട്ടികൾ പറഞ്ഞു തരും; ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയൂർ ജി.വി.എച്ച് എസ് സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മേപ്പയൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയൂരിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച്

കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ല

കീഴരിയൂര്‍: കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കാണാനില്ല. അറുപത് വയസ്സ് പ്രായമുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതായാണ് വിവരം. അതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വെള്ള മുണ്ടും കാക്കിയോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച്

വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു

മേപ്പയൂര്‍: പൊട്ടന്‍ കണ്ടി ബാലന്‍ മാസ്റ്റര്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകനായി വിമരമിച്ചതാണ്. പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍ (പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി

മേപ്പയ്യൂര്‍ കോ ഓപ് ടൗണ്‍ ബേങ്കിലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എല്‍.ഡി.എഫ്; കെ.കെ.രാഘവന്‍ മാസ്റ്റര്‍ പ്രസിഡന്റ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോഓപ് ടൗണ്‍ ബേങ്കില്‍ എല്‍.ഡി.എഫ് എതിരില്ലാതെ തരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍മാരായി കെ.കെ.രാഘവന്‍ മാസ്റ്റര്‍, വി.മോഹനന്‍, ആര്‍.വി.അബ്ദുറഹിമാന്‍ അഡ്വക്കറ്റ് സത്യന്‍ പത്മിനി ടീച്ചര്‍ ആര്‍.എം. ബിന്ദു ടി.കെ.ചന്ദ്രബാബു (സി.പി.ഐ.എം) ടി.ഒ.ബാലകൃഷ്ണന്‍, കെ.എം.ബാലന്‍ (എല്‍.ജെ.ഡി), എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), സാവിത്രീ ബാലന്‍ (എന്‍.സി.പി) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി കെ.കെ.രാഘവന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി വി.മോഹനേയും തെരഞ്ഞെടുത്തു.

ഇനി മത്സരങ്ങളെല്ലാം വേറെ ലെവലാകും; മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ (വീഡിയോ കാണാം)

മേപ്പയ്യൂർ: കായിക മത്സരങ്ങൾക്കും പരിശീലനത്തിനായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മേപ്പയ്യൂർ ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക്ക് ട്രാക്ക് ഒരുക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ചാണ് സ്കൂളിൽ സ്പോർട്സ് ഫെസിലിറ്റി സെന്റർ ഒരുക്കുന്നത്. 100 മീറ്ററിന്റെയും