മേപ്പയ്യൂരിലെ ദീപക് തിരോധാനത്തിൽ വഴിത്തിരിവ്; യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്, പോലീസ് ഗോവയിലേക്ക്


മേപ്പയ്യൂർ: കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ ​ഗോവയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ദീപക്കിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

ദീപക്കിനെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ കൊയിലാണ്ടി കടപ്പുറത്തു നിന്ന് ദീപക്കിന്റെതെന്ന് കരുതിയ മൃതദേഹം കണ്ടെത്തിയിരുന്നു. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം വീട്ടിൽ സംസ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ദീപക്കല്ലെന്ന ചിലരുടെ സംശയത്തെ തുടർന്ന് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഡി.എൻ.എ ഫല് പറത്തുവന്നപ്പോൾ മരണപ്പെട്ടത് ദീപക്കല്ലെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പന്തിരിക്കരയിൽ നിന്ന് സ്വർണ്ണകടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് ആണെന്ന് മനസിലാകുന്നത്. നാടിനെ നടുക്കിയ കൊലപാതകത്തിനൊപ്പം ദീപക്കിന്റെ തിരോധാനവും പോലീസ് അന്വേഷിക്കുകയായിരുന്നു. നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക്. യുവാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേരളത്തിലുള്ള റൂറൽ പോലീസ് ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.