Category: മേപ്പയ്യൂര്‍

Total 517 Posts

ഏറെ തീ തിന്നെങ്കിലും ഒടുക്കം ശ്രീലത മകനെ നേരില്‍ കണ്ടു, സംസാരിച്ചു; ഗോവയില്‍ നിന്നും നാട്ടിലെത്തിച്ചെങ്കിലും ദീപക്കിനെ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറില്ല

മേപ്പയ്യൂര്‍: ഗോവയില്‍ നിന്നും നാട്ടിലെത്തിച്ചെങ്കിലും ദീപക്കിനെ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. നടപടിക്രമങ്ങളിലുണ്ടായ കാലതാമസം കാരണമാണിത്. ഗോവയില്‍ നിന്നും ദീപക്കുമായി അന്വേഷണ സംഘം ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ദീപക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയടക്കം നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. നാളെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. അതിനുശേഷമേ ബന്ധുക്കള്‍ക്കൊപ്പം ദീപക്കിനെ അയക്കുകയുള്ളൂവെന്ന്

അമ്മേ ഞാന് ഗോവയിലുണ്ട്” ഇന്നലെ ഉച്ചയോടെ ദീപക് മേപ്പയ്യൂരിലുള്ള അമ്മയുടെ ഫോണിലേക്ക് വിളിച്ചു; സഹോദരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: മാസങ്ങള്‍ക്ക് ശേഷം മകന്റെ ശബ്ദം കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് കൂനം വള്ളിക്കാവ് വടക്കേടത്ത് കണ്ടി വീട്ടിലെ ശ്രീലത. ആറ് മാസങ്ങള്‍ക്കു മുമ്പ് കാണാതാായ മേപ്പയ്യൂര്‍ സ്വദേശി ദീപക് ഇന്നലെ ഉച്ചക്ക് 12 മണിയോടു കൂടിയാണ് അമ്മയെ വിളിച്ച് ഗോവയിലുള്ള വിവരം അറിയിച്ചതെന്ന് ദീപക്കിന്റെ സഹോദരി ദിവ്യ കൊയിലാണ്ടി ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍

വഴിത്തിരിവായത് അടുത്തബന്ധമുള്ളവരുടെ നമ്പര്‍ നിരീക്ഷിച്ചത്, ഈ നമ്പറുകളിലൊന്നില്‍ ഗോവയില്‍ നിന്നും വന്ന കോളിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ആ ഓട്ടോക്കാരനില്‍: മേപ്പയ്യൂരിലെ ദീപക്കിനെ കണ്ടെത്തുന്നതിന് വഴിവെച്ച സംഭവവികാസങ്ങള്‍ ഡി.വൈ.എസ്.പി ഹരിദാസന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു വിശദീകരിക്കുന്നു

കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെതിരെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിന് സഹായകരമായത് ദീപക്കുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ ഫോണ്‍ നിരീക്ഷിച്ചത്. ഇവരില്‍ ഒരാളുടെ ഫോണില്‍ ഗോവയില്‍ നിന്നും വന്ന കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീപക്കിനെ കണ്ടെത്തുന്നതിലേക്ക് വഴിവെച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ​ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചം​ഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്

മേപ്പയ്യൂർ: ​ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ​ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി

മേപ്പയ്യൂരിലെ ദീപക് തിരോധാനത്തിൽ വഴിത്തിരിവ്; യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്, പോലീസ് ഗോവയിലേക്ക്

മേപ്പയ്യൂർ: കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ ​ഗോവയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ദീപക്കിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ദീപക്കിനെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ കൊയിലാണ്ടി കടപ്പുറത്തു നിന്ന് ദീപക്കിന്റെതെന്ന് കരുതിയ മൃതദേഹം കണ്ടെത്തിയിരുന്നു. ബന്ധുക്കൾ

കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂരിലെ എടവത്ത് കണ്ടി കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മക്കൾ: ബാലൻകാവുന്തറ, ഗോവിന്ദൻ, ലീല, ഗീത, ചന്ദ്രൻ (കെ എസ് ആർ ടി സി കോഴിക്കോട്), പരേതനായ രാമൻ. മരുമക്കൾ: ഗീത, ജിജി, ഗോപി കായണ്ണ, രാജൻ കാവുന്തറ, സജീഷ, പരേതയായ ഹേമലത Summary:

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക്, നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വം; മുൻ എം.എൽ.എ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നാദാപുരം: വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും പിന്നീട് മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തോടെ ലീഗിന് നഷ്ടമായത് സമുന്നതനായ രാഷ്ട്രീയ നേതാവിനെയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദേഹം. ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ

തൊഴിലന്വേഷകർക്ക് യോജിച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂരിൽ ‌തൊഴിൽ സഭ; ഇന്ന് തുടക്കം

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌

കെ.പി. കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂര്‍; സാഹിത്യ പുരസ്‌കാരം എം.ബഷീറിന് സമ്മാനിച്ചു

മേപ്പയ്യൂര്‍: കെ.പി. കാലയാട് അനുസ്മരണവും സാഹിത്യ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂരും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോ:സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഏഴാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ സമ്മാനിച്ചു. സി.പി.അബൂബക്കര്‍ അനുസ്മരണ

മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്). മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്,