Category: മേപ്പയ്യൂര്‍

Total 516 Posts

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡില്‍ നാളെ ഗതാഗത നിരോധനം; വിശദാംശങ്ങള്‍ അറിയാം

കൊല്ലം: നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണം നടക്കുന്നതില്‍ കൊല്ലം ജങ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗത നിരോധനം. ഡിസംബര്‍ 12ന് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് പ്രയാസകരമായ സാഹചര്യമായിരുന്നു. ഈ മേഖലയില്‍ ടാറിങ് പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്.

രഹസ്യവിവരത്തിന് പിന്നാലെ പരിശോധന; ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശിയായ യുവതിയും കൂട്ടാളിയും

പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയിലായത് പേരാമ്പ്ര ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ചേരാപുരം ചെറിയവരപുറത്ത് അജ്മല്‍ സി.വി, ചെറുവണ്ണൂർ വലിയ പറമ്പിൽ അനുമോൾ വി.കെ എന്നിവരെയാണ് രാത്രി എട്ടുമണിയോടെ പോലീസ് പിടികൂടിയത്‌. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എം.ഡി.എം.എയുമായി കാറിൽ വടകര റൂട്ടിൽ രണ്ട് പേര്‍

മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗസംഘം അക്രമിച്ച സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂര്‍ മാനകടവത്ത് അജ്‌നാസ്, അത്തോളിയില്‍ അന്‍സാര്‍ എന്നിവരെയാണ് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനെയാണ് ഇന്നലെ എട്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ

മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടത്തില്‍മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ എടത്തില്‍മുക്കില്‍വെച്ചായിരുന്നു സംഭവം. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട

വികസനകുതിപ്പില്‍ ജിവിഎച്ച്എസ്എസ് മേപ്പയൂർ; ഒരുങ്ങുന്നത് 79ലക്ഷം രൂപയുടെ സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതികള്‍

മേപ്പയൂർ: മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളില്‍ നടപ്പാക്കുന്ന സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽനിന്ന് 79 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌ക്കൂളില്‍ സൗന്ദര്യവൽക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌. ചടങ്ങില്‍ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ഉദ്ഘാടനവും,

കീഴരിയൂർ നടുവത്തൂർ സൗത്ത് ചാത്തം പറമ്പത്ത് ശങ്കരൻ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ സൗത്ത് ചാത്തം പറമ്പത്ത് ശങ്കരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമകൻ: സജി.

മേപ്പയൂർ ഹയർ ഹയർസെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനി നന്ദിത അന്തരിച്ചു

പേരാമ്പ്ര: പൈതോത്ത് കൊമ്പൻതറ നന്ദിത അന്തരിച്ചു. പതിനാറ് വയസായിരുന്നു. മേപ്പയൂർ ഹയർ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനിയാണ്‌. അച്ഛന്‍: സത്യന്‍. അമ്മ: ഷീബ (ഇഎംഎസ് ഹോസ്പിറ്റല്‍ ജീവനക്കാരി). സഹോദരൻ: അഭിനന്ദ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കും.

കീഴരിയൂർ ചാലിൽ മുക്കില്‍ കിഴക്കെ കുറ്റ്യായത്തിൽ കുഞ്ഞിരാമൻ അന്തരിച്ചു

കീഴരിയൂർ: ചാലിൽ മുക്കിലെ കിഴക്കെ കുറ്റ്യായത്തിൽ കുഞ്ഞിരാമൻ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: മനോജൻ, വിനോദൻ, അനീഷ്, ലിനീഷ്. മരുമക്കൾ: പ്രസീത, അമിഷ, അനില, അനു.

‘സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം’; മുൻ കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനൻ

മേപ്പയ്യൂർ: കേരളത്തിലെ സമഗ്ര മേഖലകളിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയത് അവസാനിപ്പിക്കണമെന്ന് മുൻ കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനൻ എംഎൽഎ. മേപ്പയ്യൂർ കൊഴുക്കല്ലൂരിൽ പ്രവർത്തിക്കുന്ന കൊഴുക്കല്ലൂർ അഗ്രികൾച്ചർ വെൽഫയർ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ‘സഹകരണ പ്രസ്ഥാനത്തിന്റെ സഹായവും ആനുകൂല്യവും പറ്റാത്ത

നാടന്‍ കൃഷി രീതികള്‍ക്കൊപ്പം ശാസ്ത്രീയ വിള പരിപാലനവും; പച്ചക്കറി കൃഷിയില്‍ പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്

മേപ്പയ്യൂര്‍: പച്ചക്കറി കൃഷിയില്‍ പരിശീലന പരിപാടിയുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് കൃഷിഭവന്റെയും ആത്മ തിക്കോടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പച്ചക്കറി കൃഷി അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ റിട്ട. കൃഷി ഫീല്‍ഡ് ഓഫീസര്‍ പി. ശ്രീധരന്‍ ക്ലാസ് അവതരിപ്പിച്ചു. പ്രാദേശിക