ദുരിതയാത്രയ്ക്ക് അറുതി; മേപ്പയൂർ ചങ്ങരംവെള്ളി വള്ളിൽ തച്ചറോത്ത് റോഡ് നാടിന് സമർപ്പിച്ചു


മേപ്പയൂർ: കോണ്‍ഗ്രീറ്റ് ചെയ്ത മേപ്പയൂർ ആറാം വാർഡിലെ വള്ളിൽ തച്ചറോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്‌.

ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം പ്രസീദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്, എം വിജയൻ, കെ. രമ ഭായ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എൻ.ലിജീഷ് സ്വാഗതം പറഞ്ഞു. അയൽ സഭ കൺവീനർ ടി.കെ രജില നന്ദി പറഞ്ഞു.