പ്രമാദമായ വ്യാപാരി രാജന്‍ കൊലപാതകക്കേസിലെ അന്വേഷണ മികവ്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശി ബിനീഷ് വി.സിക്ക് ‘ബാഡ്ജ് ഓഫ് ഹോണര്‍’ പുരസ്‌കാരം


സംസ്ഥാന പൊലീസ് സേനയിലെ ഇന്‍വസ്റ്റിഗേഷന്‍, ക്രമസമാധാന പാലനം, അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ വിഭാഗം, ട്രാഫിക്, ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ പൊലീസിംഗ്, വിരലടയാള വിഭാഗം മുതലായ വിഭാഗങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് വര്‍ഷംതോറുംനല്‍കി വരുന്ന പുരസ്‌കാരമാണ് ബാഡ്ജ് ഓഫ് ഹോണര്‍.

2003 ല്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ സേവനമാരംഭിച്ച ബിനീഷ് പിന്നീട് കോഴിക്കോട് സിറ്റിയിലും റൂറലിലുമായി നാദാപുരം, പേരാമ്പ്ര, പയ്യോളി, കോയിലാണ്ടി, തൊട്ടില്‍പാലം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശിയാണ് ബിനീഷ്. രാഷിനയാണ് ഭാര്യ. ഹൃദിക, ഹൃദുജ എന്നിവര്‍ മക്കളാണ്.

കോഴിക്കോട് സിറ്റി പോലീസില്‍ നിന്നും നാലു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. ഫെബ്രുവരി 6ന് തിരുവനന്തപുരത്തുള്ള പോലീസ് ട്രെയിനിംഗ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും.